വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന് ഖത്തർ സമ്മാനിച്ച വിമാനം ‘എയർഫോഴ്സ് വൺ’ നിരയിൽ ഉൾപ്പെടുത്തി. നവീകരണം പൂർത്തിയാക്കിയ വിമാനം ട്രംപാണ് പുറത്തിറക്കിയത്.
ആരും കാണാത്ത തരം ആഡംബരങ്ങളോടെ വിമാനം പറക്കുന്ന വൈറ്റ് ഹൗസ് ആക്കി മാറ്റിയെന്ന് ട്രംപ് പറഞ്ഞു. ആധുനിക സാങ്കേതിക, പ്രതിരോധ സംവിധാനങ്ങൾ വിമാനത്തിൽ ഘടിപ്പിച്ചതായി യുഎസ് വ്യോമസേനയും അറിയിച്ചു.
ബോയിംഗ് 747-8 ആഡംബര വിമാനം കഴിഞ്ഞ വർഷം മേയിലാണ് ഖത്തർ രാജകുടുംബം ട്രംപിനു സമ്മാനിച്ചത്.
അമേരിക്കൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക വിമാനമാണ് ‘എയർഫോഴ്സ് വൺ’.